Thursday 22 December 2011

ജീവിതമീ ഭുവില്‍

സ്നേഹാഗ്നി ജ്വാലയില്‍
എറിഞ്ഞു  തീരുമെന്‍ജീവിതം 
നല്കീ ഞാനീ കപട ലോകത്തിനായി
സ്വപ്നത്തിന്‍തേരിലേറി
പറന്നു പൊയടുമ്പോള്‍
ഞാനോര്‍ത്തില്ലെന്‍   ജീവിതം  
ഒരു പാഴ് ജന്മമാകുമെന്നു
മഴ കാത്തിരിക്കും വേഴാമ്പല്‍ പോല്‍
ഞാന്‍കാത്തിരുന്നൂ സ്നേഹത്തിനായി
പൂവിനൊരു പുന്തെന്നല്‍ പോല്‍
ഞാന്കാത്തിരുന്നൂ സ്നേഹത്തിനായി
ഹാ! ഒരു രോദനം മാത്രമാണെന്‍
ജീവിതമീ ഭുവില്‍
ന്‍സോദരരെ  സ്നേഹത്തിന്‍
അന്തതയി
ല്‍ വീണു പോകരുതേ............
                                                                       by,
                                                                            MIRANDA

Tuesday 20 December 2011

കലാമാറ്റം


കാലമാറ്റം

കാലം മാറ്റും കഥകളെല്ലാം
കാലം മാറ്റും ഛായങ്ങളെല്ലാം
എന്നുള്ളിൽ മിന്നും കനവുകളെല്ലാം
എന്നും  ഒരു സുവർണ്ണശില്പമായ്.
മൗനം പോലും വീണമീട്ടും
താളശ്രുതിതൻ നൊമ്പരം
മിന്നിച്ചിന്നും താരംപോലും
ചൊല്ലിതരുമൊരു കടങ്കഥ,
നട്ടുവഴിയിലെ നാട്ടുമൈനപൊലും,
പാടിത്തരുമൊരു പഴങ്കഥ
കാട്ടുവഴിയിലെ കാശിത്തുമ്പപൊലും,
പരത്തുമൊരു മുത്തശ്ശിക്കഥ.........